പേജുകള്‍‌

Monday, November 9, 2009

സമയം കൊല്ലി

കുറച്ചു നാളായി എന്ടെങ്കിലും ചെയ്യണം എന്ന് വിചാരിച്ചിരിക്കുന്നു
പക്ഷെ നടകുന്നില്ല എപ്പോ നോകിയാലും കമ്പ്യൂട്ടറിന് മുന്നില്‍ തന്നെ
അതും ആവശ്യമുള്ളതോന്നുമല്ല
.. പാക്ക അനാവശ്യം
ഗേറ്റിനു പടികണം എന്ന് വിചാരിക്കുന്നു,പക്ഷെ പുസ്തകം തുറന്നാല്‍ അക്ഷരങ്ങള്‍ ഓടി കളിക്കുന്നു ചാടികളിക്കുന്നു .പിന്നെ എങ്ങനെ പഠിക്കും .
എന്നാല്‍ കറങ്ങാന്‍ ഇറങ്ങാം എന്ന് വിചാരിച്ചാല്‍ പണ്ടാരമടങ്ങാന്‍ ഒടുകാതെ ചൂടും . ഒരു ഗ്ലാസ്‌ വെള്ളം വേണമെങ്കില്‍ ഒന്ന് നടന്നു വന്നാല്‍ മതി അത്രയ്ക്ക് വിയര്‍തോഴുകും . അങ്ങനത്തെ അവസ്ഥയില്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുനതിന്നെ കുറ്റ പെടുത്താന്‍ പറ്റുമോ ?? ഇല്ല എന്നും ഉത്തരം ഉണ്ട്.
രണ്ടു വര്‍ഷം മദ്രാസില്‍ ഒരു ബിരുദം എടുകാനുള്ള ശ്രമത്തിലായിരുന്നു പക്ഷെ നടന്നില സപ്ലൈ ഓതിരിയുന്ദു.
Topic: Bachelors in ജീവിതം
supply:എണ്ണി തീര്‍ക്കാന്‍ പറ്റിടില
തോറ്റ വിഷയങ്ങള്‍ : കൃത്യത , ലക്ഷ്യഭോതം ,ശുചിത്വം , അധിശത്വം ,പഞ്ചാരയടി ,സമൂഹ്യഭോതം,സമ്പാദ്യശീലം ,as Mechanical എഞ്ചിനീയര്‍ അങ്ങനെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് .
ജയിക്കാന്‍ ശ്രമിച്ച വിഷയങ്ങള്‍ : എക്സ്പീരിയന്‍സ് ,പണിയോടുള്ള കൂറ് ,ക്ഷമ ,പാരവെപ്പ് (politics...), ഇത്രയുമേ എനികോര്‍മ ഉള്ളു ...
ജയിച്ച വിഷയങ്ങള്‍ : തീറ്റ (100%) ,T Download (80%).

ക്രിയേറ്റീവ് ആയിട്ടു ചിന്ടിക്കാം എന്ന് വച്ചാല്‍
ഒന്നുകില്‍ എഴുതണം അല്ലേല്‍ ഫോട്ടോഷോപ്പില്‍ പണിയണം
അതും അല്ലേല്‍ ക്രീടിവയിട്ടു ഉറങ്ങണം
അവസാനം മൂനാമത്തെ ഓപ്ഷന്‍ തന്നെ ചെയ്യും .
(എന്ദിന മറ്റുളവരെ കൂടി ശല്യപെടുതുന്നെ??.)
ഞാന്‍ എന്നെ തന്നെ വിളിക്കുന്ന കുറെ പദങ്ങള്‍ ഉണ്ട്

1. ലക്ഷ്യഭോതം ഇല്ലാത്ത കോമാളി
2. വൃത്തിയില്ലാത്ത കഴുത
3.തടിയന്‍ തുണ്ട്ന്‍
4.ധൂര്‍ത്തന്‍ തെണ്ടി


ഈ വിളികുനത്തില്‍ ശരിയിലതില്ല എന്നാലും എന്നിലെ frustration
ഞാന്‍ ആരോട് കാണിക്കും..മറ്റുലവന്റെ നേരെ തീര്‍ക്കാന്‍ ധൈര്യമിലന്നോ സദികുനിലന്നോ എന്ട് വേണമെങ്കിലും വിളിക്കാം പക്ഷെ എനികരിയില്ല ഈ പോക്ക് എങ്ങോടന്നു.മാറണം എനേനികാഗ്രഹം ഉണ്ട് പക്ഷെ എങ്ങനെ എപ്പോ അതിനാണ് ഉത്തരമിലാത്തത് . Btech പഠിച്ചു ഇറങ്ങിയതിനു ശേഷം സമാധാനം അറിഞ്ഞിട്ടില . പറ്റികപെട്ട ജോലിയും(mechanical design job എന്നും പറഞ്ഞു പക്കാ conversion ) മാറിയ ജീവിതവും ,വേറിട്ട സുഹൃത്തുകളും , എല്ലാം കൊണ്ടും ജീവിതം അണ്ഡം വിട്ടു നോകിയിരികുവന്നു

കുറെ നാളായി ഒരു കവിത എഴുതണം എന്ന് വിചാരിച്ചു ആറ്റു നോറ്റ് എഴുതിയ കവിതയാണിത്

" മഴ പെയ്യുന്നു ചറപറ ചറപറ ചറപറ
കുയില്‍ കൂകുന്നു കൂകൂ കൂകൂ
ട്രെയിന്‍ പായുന്നു കൂ കൂ കു
പശുവോ വിളികുന്നു ഹ്മ്മ്പേ ഹ്മ്മ്പേ ഹ്മ്മ്പേ
സുരേഷ് ഗോപി അലറുന്നു ഫ പുല്ലേ പുല്ലേ പുല്ലേ
ലാലോ കരയുന്നു സവാരി ഗിരി ഗിരി ഗിരി ഗിരി "

ബാകി എഴുതാന്‍ എനിക്ക് തന്നെ നാണം തോന്നി
സമയം അത് കൊല്ലാന്‍ പറ്റുല
അത് തിരിചെടുകാനും പറ്റുല
ഒരു സമയം കൊല്ലിയെ തേടി കൊണ്ടിരികുകയന്നു ഞാന്‍
ബ്ലോഗാം എന്ന് വച്ചാല്‍ ട്യ്പെണ്ണം അത് എനികിഷ്ടപെട്ടില
ഇപ്പൊ ഞാന്‍ നശിപികുന്ന സമയത്തെ കുറിച്ചോര്‍ത്തു ഞാന്‍ നാളെ ദുഖിക്കും എനെനികറിയാം.പക്ഷെ എന്ട് ചെയ്യാം ഞാന്‍ ഈ നല്ല സമയം കൊല്ലാകൊല ചെയ്യുവന്നു ..

No comments:

Post a Comment

LinkWithin

Related Posts with Thumbnails