പേജുകള്‍‌

Thursday, August 18, 2011

അര്‍ത്ഥമില്ലാ വചനങ്ങള്‍ ...

 മനസ്സില്‍ തോന്നിയ കുറെ ഭ്രാന്തന്‍ ചിന്തകള്‍ ഇതിനു അര്‍ഥം ഉണ്ട് എന്ന് എനിക്ക് തന്നെ തോന്നുനില്ല ..

ആരെ വിശ്വസിക്കും എങ്ങനെ വിശ്വസിക്കും
കാണുന്നത് സത്യമോ മിഥ്യയോ ..
കേള്‍ക്കുന്നത് ന്യായമോ അന്യായമോ
പറയുന്നത് നല്ലതോ അതോ വിപത്തോ
 കേള്‍ക്കാനും കാണാനും പറയാനും കഴിയാത്തവരെ
നിങ്ങള്‍ക്കീഭൂമിയില്‍ സമാധാനം..ശാന്തി..

രണ ഭൂമിയില്‍ എങ്ങോ ആര്‍ത്തിരമ്പുന്ന സ്വരങ്ങള്‍
അവ വിജയത്തിന്‍റെ ആഹ്ലാദമോ  അതോ
മരണത്തിന്‍റെ അവസാന രോദനങ്ങളോ
പോരാട്ടം കണ്ടു ശിഖണ്ടികളെ പോലെ നോക്കി നില്‍ക്കും പാവം ജനം
അവര്‍ യുദ്ധത്തിന്‍റെ പുക മറയില്‍ ന്യായതിനായി തപ്പി നടക്കുന്നു

ഇന്നത്തെ സത്യം നാളത്തെ കള്ളം
ഇന്ന് വിശ്വസിച്ചു തോളില്‍ ഏറ്റിയവര്‍
നാളെ  നിന്‍റെ നെഞ്ചത്ത് ചവിട്ടി രാജാവാകുന്നു
അവര്‍ നിന്നെ കൊണ്ട് നിന്‍റെ കുഴി മാടം തോണ്ടിക്കുന്നു
നിനക്കായി പോരാടാന്‍ എന്നും നീ മാത്രം എന്ന് നീ ഓര്‍ക്കുക
ബാകി  കൂട്ടാളികള്‍ എന്നും കാണണം എന്നില്ല
എരിഞ്ഞടങ്ങുന്ന സമൂഹത്തിന്‍റെ കൂടെ എരിഞ്ഞടങ്ങുക
അതാണ്‌ സാദാരണകാര നിന്‍റെ വിധി...

ഇതിനൊരു  മാറ്റമില്ലെ
കാണും... മനുഷ്യന്‍ കൊടുമുടി കീഴടക്കി  ആഹ്ലാടിക്കുമ്പോള്‍
അവന്‍ ചവിട്ടി അരച്ച മണ്‍തരികളെ
അവന്‍ ഓര്‍ക്കാറില്ല ..
ഒന്ന് തിരികെ വരണം എന്ന് തോന്നുമ്പോള്‍..
ആ മണ്‍തരികള്‍ നിന്നെ താങ്ങി എന്ന് വരില്ല
അവ നിന്നെ തറയില്‍ വീഴ്ത്തി പരികെല്‍പ്പിക്കാം

മനുഷ്യനും പണവും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു
അവരുടെ ജീവിതത്തിലെ വില്ലന്‍ എന്നും മനസാക്ഷി ആയിരുന്നു 
പലപോഴായി അവന്‍ വില്ലനെ കീഴ്പെടുത്തി കാമുകിയെ കൈകലാക്കി
കാരണം അവളെന്ന് പറഞ്ഞാല്‍ അവനു ജീവനായിരുന്നു
ഒരു ദിവസം അവള്‍ അവനെ വിട്ടെറിഞ്ഞ്‌ പോയി
അപ്പോള്‍ മനസാക്ഷി അവനെ നോക്കി കളിയാക്കി ചിരിച്ചു

Wednesday, August 10, 2011

പാവം പാവം പോത്ത് കുമാരന്‍..

 ഞാന്‍ ഏറ്റവും അധികം അര്‍മാദിച്ചു നടന്ന ഒരു സമയം ആണ് 2003 to 2007 അതായതു പന്ത്രണ്ടു കഴിഞ്ഞു എന്ട്രന്‍സ് എഴുതി നിക്കണ സമയം തൊട്ടു b.tech കഴിഞ്ഞു ജോലിയില്‍ കയറാനായി കാത്തിരിക്കുന സമയം..ജീവിതത്തില്‍ എത്രയും അധികം ആസ്വദിച്ച ,അര്‍മാദിച്ച ഒരു കാലഖട്ടം വേറെ ഒന്നില്ല
മനോഹരമായ സന്ദര്‍ഭങ്ങള്‍ ..ഇപ്പോളും ചിരിപ്പിക്കുന്ന തമാശകള്‍ ,അഭത്തങ്ങള്‍ ,കഥകള്‍,പാരവെപ്പ്..എല്ലാം.യൌവനം തകര്‍ത്ത ആടുന്ന കാലഖട്ടം..
അതിനിടയില്‍ സംഭവിച്ച ഒരു കൊച്ചു കഥ
ഇതിലെ  കഥാപാത്രങ്ങളുടെ ഒറിജിനല്‍ പേര് വെളിയില്‍ ആകിയാല്‍ എന്‍റെ മരണം സുനിശ്ചിതം..അതിനാല്‍ അവരുടെ ഇരട്ട പേരാല്‍ നമ്മുക് സംഭോതന ചെയ്യാം


കഥ നായകന്‍  - പോത്ത് കുമാരന്‍
കഥ നായികാ  - ജാനമ്മ
വില്ലന്‍ - ഓട
ശിങ്കിടികള്‍  - കിളി,തുള്ളി

 ഇന്റര്‍നെറ്റ്‌നമ്മുടെ നാട്ടില്‍ കത്തിജ്വലിക്കാന്‍ തുടങ്ങിയ സമയം..dialupകളുടെ കാലം.യാഹൂ ചാറ്റ് എല്ലാരുടെയും കണ്ണില്‍ ഉണ്ണി ആയിരിക്കുന്ന കാലം..
യാഹൂവില്‍ പോത്ത്‌ ,ഓട,കിളി എന്നിവര്‍ തകര്‍ത്തു ആടുന്ന സമയം.
വളരെ  അടുത്ത സുഹൃത്തുകള്‍ ആയിരുന്ന അവര്‍ പരസ്പരം രഹസ്യങ്ങള്‍ കൈമാറി.ഒരികല്‍  പോത്ത്‌ ജാനമ്മ തന്‍റെ ബന്ധു ആണ് എന്നും മറ്റും കൂട്ടുകാരോട് പറയുകയുണ്ടായി..അങ്ങനെ ഒരു നാള്‍ കിളി പോത്തിനോട് ചോദിച്ചു .'ജാനമ്മ നിന്‍റെ ബന്ധു അല്ലെ അവള്‍ നിന്നെ യാഹൂവില്‍ ആഡ് ചെയ്യട്ടെ എന്ന് ചോദിക്കുന്നു..'.രോഗി ഇചിച്ചതും വൈദ്യന്‍ കല്പിച്ചതും റം എന്ന് പറയും പോലെ പോത്ത്‌ അപ്പോള്‍ തന്നെ ആഡ് ചെയ്തോളാന്‍ പറഞ്ഞു.

ഹൈ പറഞ്ഞു തുടങ്ങി കൂടുതല്‍ പരിചയപെട്ടു .ജാനമ്മ അവന്‍റെ കൂടുതല്‍ കാര്യങ്ങള്‍  തിരക്കി. അതിന്‍ ഇടയില്‍ 'ഓട' പാര പണിതു.പോത്തിന്‍റെ ഇരട്ട പേര്‍ ജാനമ്മക്ക് ഒറ്റി കൊടുത്തു .'ഓട'ക്കും  മറ്റുലവര്‍ക്കും അവനോടു അസൂയ ആണ് എന്നും അവരെ വിശ്വസികരുത് എന്നും പോത്ത്‌ അവളെ അറിയിച്ചു.
അവനു  കാമൂകിമാര്‍ ഉണ്ടോ എന്നും മറ്റും അവള്‍ അവനോടു ആരാഞ്ഞു..

ഹേയ് ഇല്ല എന്ന് കള്ളം പറഞ്ഞു ഒഴിഞ്ഞെങ്കിലും ,'ഓട' ഒറ്റിയത്കാരണം അവനു സത്യം പറയേണ്ടി വന്നു..അവന്‍റെ മുറപെണ്ണായ ലാലനാമണിയോടു ഉണ്ടായിരുന്ന പ്രണയവും.മറ്റും അവന്‍ അവളോടെ പറഞ്ഞു..
അവളെ വിഴുത്താന്‍ ആയി അവനു കോളേജില്‍ വച്ച് അഞ്ചു പെണ്ണുങ്ങള്‍ അവനോടു ഇഷ്ടം പറഞ്ഞു എന്നും എല്ലാരോടും ഇല്ല എന്ന് പറഞ്ഞുഒഴിവാക്കി എന്നും അവന്‍റെ പേരില്‍ ഒരു ഫാന്‍സ്‌ അസോസിയേഷന്‍ തന്നെ കോളേജില്‍ ഉണ്ടായിരുന്നു എന്നും പറഞ്ഞു ഗുണ്ട് അടിച്ചു.. 

.അവളും അവനോടു ഹൃദയം തുറന്നു സംസാരിച്ചു.അവള്‍ വീട്ടില്‍ ഏക ആണ് എന്നും.ഏകാന്തത അവളെ വേട്ട ആടുന്നു എന്നും അവള്‍ അവനെ അറിയിച്ചു. ഹൃദയം കൈമാറി തുടങ്ങിയ നിമിഷങ്ങള്‍.
തന്‍റെ പ്രണയം അവള്‍ മനസിലാകി എന്നാ സന്തോഷത്തില്‍ തനിക്ക് പാരയായി നില്‍ക്കുന്ന ഓട,കിളി  എന്നിവരെ തെറി വിളിച്ചു.


അങ്ങനെ ഒരു നാള്‍ തമ്മില്‍ കാണാന്‍ തിടുക്കമായി എന്ന് അവള്‍ അവനോടു പറഞ്ഞു.. നാളെ മൂന്ന് മണിക്ക്  കരയോഗം ഹൈസ്കൂളിന്റെ മുന്നില്‍ കറുത്ത ഷര്‍ട്ടും കറുത്ത ട്രൌസറും ഇട്ടു വരാന്‍ പോത്തിനോട് അവള്‍ പറഞ്ഞു.പോത്തിന്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
ആ ദിവസം സ്ഥിരമായി 28 കളിയ്ക്കാന്‍ കൂടുമായിരുന്ന കിളിയുടെ വീട്ടില്‍ ഒരു 2.30  ഓടെ ടിയാന്‍ എത്തി ചേര്‍ന്നു..കളി തുടങ്ങി കുണ്‌ക്കുകള്‍ പലതായി..അങ്ങനെ മൂന്ന് മണി അടിക്കാന്‍ അഞ്ചു മിനിറ്റ് ഉള്ളപ്പോള്‍ 'വീട്ടില്‍ പോകണം വെളിയില്‍  പോകാന്‍ ഉണ്ട് ' എന്നും പറഞ്ഞു അവന്‍ ഇറങ്ങി.

അവളെയും  കാത്തു പോത്ത്‌ കരയോഗം ഹൈസ്കൂളിന്റെ മുന്നില്‍ കുറ്റി അടിച്ചു നില്‍ക്കുന്ന സമയം ,സമയം കഴിഞ്ഞിട്ടും അവളെ കാണാന്‍ ഇല്ല. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഓടയും തുള്ളിയും തുള്ളിയുടെ ശകടത്തില്‍  അവന്‍റെ അടുത്ത് വന്നത്.
ഓട : 'എന്താടാ ഇവിടെ?'
പോത്ത്‌ : 'അത് എവിടെ അടുത്തുള്ള ഒരു ചേട്ടന്‍റെ വീടിന്ന് മാവ് മേടിക്കാന്‍ വന്നതാ '
തുള്ളി : 'ചേട്ടന്‍റെ വീട് നിനകയറിയില്ല??'
പോത്ത്‌ : 'ഇവിടെ നില്ല്കാന്‍ ആണ് ചേട്ടന്‍  പറഞ്ഞത്.നിങ്ങള്‍ എന്താ ഇവിടെ '
തുള്ളി  : 'ഞങ്ങള് പണിക്കരുടെ വീടിലേക്ക് ഒന്ന് ഇറങ്ങിയതാ CD മേടിക്കാന്‍  ..എന്നാ ശരി ഞങ്ങള്‍ പോകുന്നു '

ഈ  സംഭാഷണത്തിന് ഇടയില്‍ പോത്തിന് എന്തോ ചീഞ്ഞു നാറുന്നു എന്നൊരു തോന്നല്‍ ഉണ്ടായി..
അവന്‍ പയ്യെ  തിരിച്ചു നടന്നു..
കിളിയുടെ വീട്ടിലേക്കുള്ള ഇടവഴിയില്‍ എത്തി ..
അപ്പോള്‍ അതാ കിളി വയ്യാത്ത കാലും വച്ച് ഞൊണ്ടി ഞൊണ്ടി അവിടെ നില്‍ക്കുന്നു..

പോത്ത്‌: 'കിളി നമ്മള്‍ ഒന്നും അല്ലേല്‍ കൂട്ടുകാര്‍ അല്ലെ?എന്നോട് നീ സത്യം പറ'

കിളി പിന്നെ എല്ലാ സത്യവും പറഞ്ഞു..ജാനമ്മ എന്നാ യാഹൂ പേര്‍ ഓട ഉണ്ടാക്കിയ വ്യാജന്‍ യാഹൂ id ആണ് എന്നും..അവന്‍ ആണ് ജാനമ്മയുടെ പേരും പറഞ്ഞു നിന്നെ പറ്റിച്ചത് എന്നും..എല്ലാ സത്യവും കിളി പോത്തിനോട് പറഞ്ഞു..അവന്റെ ഹൃദയം വിണ്ടു കീറുന്നതായി അവനു തോന്നി.. കൂട്ടി വച്ച സ്വപ്നങ്ങള്‍ എല്ലാം ആ നാറി ബോംബ്‌ ഇട്ടു തകര്‍ത്തു.. അവന്‍റെ ഹൃദയം തെങ്ങി. അവന്‍റെ രഹസ്യങ്ങള്‍ കൂടുകാര്‍ അറിഞ്ഞു.അവന്‍ പറ്റിക്കപെട്ടു.. ചതി വഞ്ചനാ !!!...
കിളിയുടെ വീട്ടില്‍ തിരിച്ചെത്തി ഓടക്കു രണ്ടെണ്ണം പൊട്ടിച്ചു..എന്നിട്ട് കൂട്ടുകാരുടെ  കളിയാകല്‍ സഹിക്കാന്‍ വയ്യാതെ അവന്‍ അവിടുന്ന് ഇറങ്ങി..തിരികെ വിളിച്ച കൂട്ടുകാരോട് അവന്‍ എങ്ങനെ പറഞ്ഞു..'എനിക്ക് ഫീല്‍ ഒന്നും ആയില്ല കേട്ടോ'.. അത് പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്തെ ആ ചമ്മല്‍ ,ദുഃഖം ,ദേഷ്യം,എല്ലാം കൂടി കലര്‍ന്ന ആ ഭാവം അതിപോളും മായാതെ കൂടുകാരുടെ മനസ്സില്‍ കിടക്കുന്നു..അത് പറഞ്ഞു അവനെ ഇപ്പോളും കളിയകാറുണ്ട്..





Wednesday, August 3, 2011

എങ്ങനെ നിങ്ങള്‍ക്കും സ്വാമിജി ആകാം

ഭാരത ദേശത്ത് സ്വമിജിമാരെയും മനുഷ്യദൈവങ്ങളെയും കൊണ്ട് നിറഞ്ഞു ഒഴുകുന്നു..നിങ്ങള്‍ക്കും അവരെ പോലെ ഒരാള്‍ ആവാം..

താങ്കള്‍ക്ക് ആദ്യം വേണ്ടത്

പേര്  : ഇതു പേര് ആയാലും അതിന്റെ മുമ്പില്‍ എത്ര ' ശ്രീ ' ചെര്‍കാമോ അത്രേം..പിറകില്‍ 'സ്വാമി ','തിരുവടികള്‍','ആനന്ത','ദേവ്' ഇതില്‍ ഏതേലും ഒന്ന്
തോലികട്ടി-പോത്തിന്‍ അത്രേം
നുണ പറയാന്‍ ഉള്ള കഴിവ് - അത്യാവശ്യം
ആളെ  പറ്റിക്കാന്‍ ഉള്ള കഴിവ് - അനാവശ്യത്തിനു.
ഏതേലും അഭ്യാസം  - യോഗ,മതം,മാന്ത്രികം,കൂടോത്രം ഇതില്‍ ഏതേലും ഒന്ന് അല്ലേല്‍ എല്ലാം..
വിദ്യാഭ്യാസം - വളരെ കുറച്ചു..
ദുശീലം - കഞ്ചാവ്,പെണ്ണ്പിടി(മദ്യപാനം എന്തായാലും വേണം)
കാശു- അനാവശ്യത്തിനു.(ഇല്ലേലും കുഴപമില്ല).

ആദ്യമായി വേണ്ടത് വിശ്വസ്തരായ കൊറച്ചു ശിങ്കിടികളെ /ഗുണ്ടകളെ ആണ്..
അവരായിരിക്കും താങ്കളുടെപ്രഥമ ശിഷ്യന്മാര്‍..
തെരഞ്ഞെടുകുമ്പോള്‍ പ്രത്യേകം ശ്രദ്ധികേണ്ടത് - കുരുട്ടുബുദ്ധി,തടിമിടുക്കു,എല്ലാം നല്ലത് പോലെ...
ആളെ കിട്ടാന്‍ ബുദ്ധിമുട്ടണേല്‍ സെന്‍ട്രല്‍ ജയില്‍ഇല്‍ തപ്പിയാല്‍ മതി..ആരേലും കിട്ടും,...
പിന്നെ  കൊറച്ചു ദരിദ്രവാസി മദാമകളും സായിപ്പന്മാരും..കൊറച്ചു കാശ് മുടക്കിയാലും അതിനുള്ള ഗുണം തീര്‍ച്ചയായും കിട്ടും..

അടുത്തതായി സ്ഥാനം ഉറപ്പിക്കാന്‍ പറ്റിയ സ്ഥലം...
വിദ്യാഭ്യാസം വളരെ കുറച്ചുള്ള നാട്..കേരളം അതിനു പറ്റിയ സ്ഥലം അല്ല ..നിങ്ങളെ ചിലര്‍ക്ക് വേഗം പിടിക്കാന്‍ കഴിഞ്ഞേക്കും..സാക്ഷരത കുറവും അന്ധവിശ്വാസം  വളരെ അധികവും ഉള്ള  നാട് ആകണം നിങ്ങളുടെ സാമി പണി തുടങ്ങാനുള്ള ആദ്യ സ്ഥലങ്ങള്‍...
ഒന്ന്  പച്ചപിടിചതിനുശേഷം ബാകി സ്ഥലങ്ങളിലേക്ക് വലുതാകവുനതാണ്..

ലക്‌ഷ്യം  ഇടേണ്ടത്..
തരുണിമണികള്‍,വീട്ടമാമാര്‍,അന്ധവിശ്വാസികള്‍,മതബ്രന്തന്മാര് തുടങ്ങിയ വിഭാഗം..
യോഗയില്‍ ആണ് specialization എങ്കില്‍ തരുണി മണികള്‍,
മാന്ത്രികം കൂടോത്രം എന്നിവയില്‍ ആണേല്‍ വീട്ടമാമാരും അന്ധവിശ്വാസികലും.
 അങ്ങനെ ആളും തരവും തരംഗവും നോക്കി ലക്‌ഷ്യം ഇടണം

ജനശ്രദ്ധ നേടാന്‍..
നിങ്ങളുടെ ശിഷ്യരുടെ സഹായത്തോടെ ചില പൊടികൈ വിദ്യകള്‍ ഇറക്കുക..
ചില  ഉദാഹരണങ്ങള്‍

ശിഷ്യരെ അവശരായി വേഷം കെട്ടി കൊണ്ടുവന്നു താങ്കളുടെ സ്പര്‍ഷനതാല്‍ സുഖം പ്രപ്പികുന്നു..
വായുവില്‍ നിന്നും അരഞ്ഞാണം..(പൊടികൈ വിദ്യ..കൂടുതല്‍ വിവരങ്ങള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച്‌)
കുടവയറന്‍മാരായ ശിഷ്യരെ പട്ടിണിക്കിട്ടു താങ്കളുടെ യോഗ കാരണം ആണ് ഇതു സംഭവിച്ചത് എന്ന് വരുത്തി തീര്‍ക്കുക ..
മതപരമായ വിവാദ പ്രസ്താവനകള്‍ ഇറക്കുക..
കൈകൂലിക്ക് എതിരെ പ്രസ്താവനകള്‍ ഇറക്കുക...
പറക്കാന്‍  ഉള്ള കഴിവ് തരാം എന്ന് വാഗ്ദാനം നല്‍കി കഞ്ചാവ് വലിപ്പികുക..(പിന്നെ താനേ പറക്കും.)



അങ്ങനെ കാലാനുസൃതമായി പ്രവര്‍ത്തിക്കുക...
അനാഥ മന്ദിരത്തിന്റെ പേരും പറഞ്ഞു വിദേശ സ്വദേശ സംഭാവനകള്‍ പിരിച്ചു സ്വാമിജി ബിസ്നെസ്സ് വ്യപിപിക്കുക..
ബാകി രാഷ്ട്രിയകരെയും പോലിസുകാരയും മറ്റു സ്വമിജിമാരുമായി ദാരണയില് ഏത്തുക
സംഖടന രൂപികരിക്കുക.
ടീവിയില്‍ ഉപദേശം നല്‍കുക..
വിദേശ പത്രകാര്‍ വരുമ്പോള്‍ കഞ്ചാവ് വലികുക..ഇംഗ്ലീഷ് തനിയെ വരും..
ഇടക്ക്  ഇടക്ക് ഒരു കേസ് തനിയെ ഉണ്ടാക്കി താങ്കള്‍ക്ക് ജനപിന്തുണ ഉണ്ടെന്നു ഉറപ്പുവരുത്തുക...

കൂടുതല്‍ ഉപദേശവും കുരുട്ടു ബുദ്ധിയും കിട്ടാന്‍ ആയി 99$ അടച്ചു സബ്സ്ക്രിബ്‌ ചെയ്യുക  ഇല്ലേല്‍ ഒരു അഞ്ചു രൂപയെങ്കിലും താടെ ...:-P

ഇതു ദയവു ചെയ്തുസീരിയസ് ആയി എടുകരുത്..എല്ലാ സ്വാമിമാരും കള്ളനമാരല്ല..എന്നാല്‍ ചിലര് പെരുങ്കള്ളന്മാരന്.. അവരെ വിശ്വസിക്കുന്ന ആരാധിക്കുന്ന  പാവം ജനത്തെ ഓര്‍ത്തു ദുഖിക്കുന്നു...



LinkWithin

Related Posts with Thumbnails