പേജുകള്‍‌

Sunday, July 3, 2011

രണ്ടു നാനോകഥകള്‍...

ഒന്ന് - വിമാനം പറത്തല്‍

പന്ത്രണ്ടില്‍  പഠിക്കുന്ന കാലം,സൈക്കിള്‍ ചവിട്ടി നടന്നു tutionകള്‍ക്ക് പോകുന്ന കാലം..കൊറേ നാളത്തെ പിടിവാശിക്ക് വഴങ്ങി വിജയദശമി നാളില്‍ അച്ഛന്‍ kinetic honda ഓടിക്കാന്‍ പഠിപ്പിച്ചു.അച്ഛന്‍ പുറകില്‍ ഇരിക്കുമ്പോള്‍ പതുക്കയെ ഓടികുകയുള്ള് കാരണം നാല്പതില്‍ കൂടിയാല്‍ അച്ഛന്‍ ചെവിക്കു പിടിക്കും.ഒറ്റയ്ക്ക് ഒരു നാള്‍ ഓടിക്കാന്‍ കിട്ടുന്ന അവസരത്തിനായി ഞാന്‍ കാത്തിരുന്നു..അങ്ങനെ പ്രധാന പരീക്ഷ അടുത്ത് വരുന്ന സമയം..ഞാന്‍ ചവിട്ടി തളരണ്ട എന്ന് കരുതി അച്ഛന്‍ വണ്ടി എടുത്തോ എന്ന് പറഞ്ഞു. കേട്ട് മുഴുവിക്കുനതിനു  മുന്നേ ഞാന്‍ വണ്ടിയും എടുത്തു ഇറങ്ങി...ചാവാലി പട്ടിക്ക് എല്ലിന്‍ കഷ്ണം കിട്ടിയത് പോലെ ഞാന്‍ കത്തിച്ചു വിടാന്‍ തുടങ്ങി. ബുംപുകളില്‍ ചാടി രസിച്ചു..വളരെ ചുരുക്കം മാത്രം ബ്രേക്ക്‌ പിടിച്ചു. ചുറ്റി നടക്കുന്ന സമയം. എന്‍റെ ജാഡ കണ്ടിട്ട് tution classഇലെ 'പോത്ത് കുമാരന്‍' മല്‍സരത്തിനു വിളിച്ചു...എന്നാ ശരി ..എന്ന് വച്ച് മല്‍സരം തുടങ്ങി. കത്തിച്ചു പറക്കുന്ന സമയം..വളവില്‍ ബ്രേക്ക്‌ പിടിക്കണം എന്നാ കാര്യമൊക്കെ മറന്നു..വളവില്‍ ചരല്‍ ഒരു പാരയായി കിടക്കുനത് ഞാന്‍ കണ്ടില്ല..ചരലില്‍ കൂടി ചാറകി സൈകാളില്‍ നില്കുവയിരുന്ന പാല്‍കാരന്‍റെ മുന്നില്‍ തൊട്ടു തോട്ടില എന്നാ രീതിയില്‍ വന്നു നിന്നു. അച്ഛന്‍റെ പരിചയത്തിലുള്ള ആരെങ്കിലും കാണുനതിനു മുന്നേ സ്കൂട്ട് ആകണം ...അപ്പോള്‍ കണ്ടു നിന്ന പാല്‍കാരന്‍...'വിമാനം കൊണ്ട് ഇറകണ പോലെ അല്ലെ മൈ *** കൊണ്ട് ഇറക്കിയത്'..കൂടുതല്‍ കേള്‍ക്കുനതിനു മുന്നേ ഞാന്‍ സ്ഥലം കാലി ആകി...അച്ഛന്‍റെ അടുത്ത് കേരളത്തിലെ റോഡുകളെയും ഓടിക്കുനവരെയും കൂറ്റകാരക്കി  കേസ് ഫയല്‍ ചെയ്തു തടി തപ്പി...പിന്നെ കുറച്ചു നാളത്തേക്ക് ഞാന്‍ പിന്നെ വിമാനം പറതീട്ടില...

രണ്ടു : പോലീസിനെ കണ്ടാല്‍ ...

 പന്ത്രണ്ടിലെ പരീക്ഷയൊക്കെ കഴിഞ്ഞു അവധിക്കാലത്ത്..വീടിനു അടുത്തുള്ള വായനശാലയിലെ കോട്ടയം പുഷ്പനാഥ് ,ബാറ്റൊന്‍ ബോസ്സ്,മെഴുവേലി ബാബുജി,ഏറ്റുമാനൂര്‍ ശിവകുമാര്‍, എന്നിവരുടെ ക്രൈം ത്രില്ലര്‍ ,പ്രേതകഥകള്‍ എല്ലാം വായിച്ചു തീര്‍ന്ന സമയത്ത്..കൂട്ടുകാരുടെ കൂടെ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ പോകുമായിരുന്നു..വാറുണ്ണിയുടെ വീടിന്‍റെ അടുത്തുള്ള ഒരു കാവാണ് നമ്മുടെ ക്രിക്കറ്റ്‌ ഗ്രൌണ്ട്.കാവിന്‍റെ ഉടമസ്ഥന്‍ പലപ്പോഴും കളികരുത് എന്ന് പറഞ്ഞെങ്കിലും അത് വക വെക്കാതെ ആണ്  നമ്മുടെ കളി...സാദാരണ പന്ത് അടിച്ചു  മതിലിനപ്പുറം കളഞ്ഞാല്‍ ടേണ്‍ അനുസരിച്ച് മതില്‍ ചാടണം..ഞാന്‍ എന്‍റെ വണ്ണം പറഞ്ഞു ചാടുനത്തില്‍ നിന്നും ഒഴിവാകും,പിന്നെ ബോള്‍ അടുതുടെ പോയാലും എടുക്കാന്‍ ഞാന്‍ ഒരു വട്ടം കൂടി ചിന്തിക്കും.അത്രയ്ക്ക് ഉത്സാഹം ആയിരുന്നു അന്നത്തെ കാലത്ത്.അങ്ങനെ ഒരു ദിവസം കാവിന്‍റെ ഉടമസ്ഥന്‍ പോലീസില്‍ പരാതി കൊടുത്തു.ഞങ്ങള്‍ തകര്‍ത്തു കളിക്കുന്ന സമയത്ത് അതാ പോലീസ്..കൂട്ടുകാരെല്ലാം ഓടി തള്ളി മതില്‍ ചാടി..ചാടി കഴിഞ്ഞു ഒരാള്‍..'തുള്ളി എവിടെ?? അവനെ പോലീസ് പിടിച്ചോ??.' എന്നും പറഞ്ഞു എത്തി നോല്കുന്ന സമയം. പുറകില്‍ നിന്നൊരു ശബ്ദം ' ഞാന്‍ ഇവിടെ തന്നെ ഉണ്ട്'.. അങ്ങനെ മതില്‍ ചാടാതെ ഒഴിവു പറഞ്ഞു നടന്ന ഞാന്‍ പിടിക്കപെട്ടു..പോലീസിനെ കണ്ടാല്‍ ഏതു മതില് ചാടതവനും ചാടി പോകും എന്ന് എനിക്ക് അന്ന് മനസിലായി...



1 comment:

  1. രണ്ടു കഥയും ഒന്നിനൊന്നു മെച്ചം..ബാറ്റന്‍ ബോസ്സിന്റെ "അസ്ത്രം" ഒക്കെ വായിച്ചു കുളിര് കോരിയ കാലം ഓര്‍മ്മ വന്നു..പിന്നെ പോലീസിനെ കണ്ടാല്‍ ഏതു മതില് ചാടതവനും ചാടി പോകും എന്നത് ചിരിപ്പിച്ചു..കൊളളാം.

    ReplyDelete

LinkWithin

Related Posts with Thumbnails