പേജുകള്‍‌

Sunday, December 19, 2010

യാചന....

 
വിശപ്പടക്കാന്‍  ഭിക്ഷാടനം സ്വീകരിച്ച 
ദരിദ്ര മനുഷ്യ ഹൃദയമേ 
നിന്‍റെ ഗതിയോര്‍ത്തു നീ ഒരികലും ദുഖികരുത്
കാരണം ജനിച്ചു വീണ നാള്‍ മുതല്‍ 
നാം പിച്ചയെടുക്കുന്നു..
ദാഹികുമ്പോള്‍ അമ്മയുടെ മുലപാല്‍ 
കരഞ്ഞു നമ്മള്‍ യാചിക്കുന്നു
വളരുമ്പോള്‍ ഭക്ഷണത്തിനായി വസ്ത്രത്തിനായി
നാം മാതാപിതാകളോട്  യാചിക്കുന്നു
നല്ല ബുദ്ധികായ്‌ ദൈവത്തിനോട് യാചിക്കുന്നു
നല്ല സമ്പത്തിനയി ജോലിക്ക് വേണ്ടി യാചിക്കുന്നു.
നല്ല സുഖത്തിനായി പ്രകൃതിയോടും മറ്റു 
സഹജീവികളോടും യാചിക്കുന്നു
മരണം പടിവാതിലില്‍ വന്നു മുട്ടുമ്പോള്‍ 
ഒരല്പം ജീവന് വേണ്ടി നമ്മള്‍ യാചന തുടരുന്നു 
വീണു കിട്ടിയ ജീവിതം യാചിച്ചു തീര്‍ക്കും മുന്‍പേ 
നമ്മളോട് യാചിക്കുന്ന്ന മറ്റു 
സഹാജീവികള്‍ക്ക് വേണ്ടി പ്രകൃതിക്ക് വേണ്ടി 
നമ്മുടെ ജീവിതം ദാനം നല്‍കുക ....




പറയാന്‍ എന്തെളുപ്പം പ്രവര്‍ത്തി അത് കഷ്ടം .....

2 comments:

  1. "വളരുമ്പോള്‍ ഭക്ഷണത്തിനായി വസ്ത്രത്തിനായി
    നാം മതപിതകളോട് യാചിക്കുന്നു"

    ശരിയാണോ ?? ഒരിത്തിരി കൂടിപ്പോയില്ലേ ? ചിലപ്പോള്‍ പണ്ട് അങ്ങിനെയായിരികും ല്ലേ ?

    അക്ഷരങ്ങള്‍ / പിശകുകള്‍ ശ്രദ്ധിക്കുമല്ലോ ??
    also kindly remove the word verification

    ReplyDelete
  2. അക്ഷര തെറ്റുകള്‍ ആശയ ഭംഗിയെ ചോര്‍ത്തുന്നു ...

    ReplyDelete

LinkWithin

Related Posts with Thumbnails