പേജുകള്‍‌

Saturday, October 23, 2010

ക്ഷണിക്കപെടാത്ത അഥിതി

ഡയറി കുറിപ്പ് :22/10/2010
ജീവിതം ഒരു കോമാളിയാണ്..‌.നാം എന്‍ട് വെറുക്കുന്നുവോ  അത് നമ്മള്‍ ഏറ്റവും അധികം ചെയ്യും .ചില ആഗ്രഹങ്ങള്‍ എന്നും ആഗ്രഹങ്ങള്‍ ആയിരിക്കും. സ്വപ്നത്തില്‍ പോലും കാണാത്ത ഒന്നാണ് മഞ്ഞു ..സിനിമകളില്‍ മാത്രം കണ്ടു മറന്നത്.
രാവിലെ  6 മണിക്ക് കണ്ണും തിരുമി മൊബൈല്‍ അലരതിനെയും തെറി വിളിച്ചു കൊണ്ട് എന്‍റെ പ്രിയതമയായ ബെഡില്‍ നിന്നും എഴുനേറ്റു.
 പരീക്ഷ എന്നാ ഭീകരനെ കീഴടകണം തോല്‍ക്കാന്‍ പാടില ..മുറിവുകള്‍ ആകാം എന്നാലും തോല്‍വി ... അത് വേണ്ട ...
പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ചു facebookഉം തുറന്നു പുറത്തോട്ടു നോക്കി...കുറ്റകൂരിരുട്ടു ... 8 മണി വരെ ഇത് തന്നെ അല്ലെ അവസ്ഥ ..
എന്തോ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു...
എന്താണത്??
"എന്റ്റെമ്മാച്ചി മഞ്ഞു"... അറിയാതെ വിളിച്ചു പോയി...
ഇനി തണുപ്പിന്റെ സീസണ്‍
-35 വരെ ഒക്കെ പോകും എന്ന് കേള്‍ക്കുന്നു
നാട്ടിലെ മാമന്‍ ചോദിക്കുന പോലെ "മൂത്രം ഓടിച്ചു കളയേണ്ടി വരുമോ ഈശ്വര ??"..
ഒന്നാമത്തെ ഈ പോണതടിയും കൊണ്ട് നടക്കാന്‍ വയ്യ ഇനി അതിന്റെ മുകളില്‍ കൂടി 10 kg  ഭാരം കൂടി കൊണ്ട് പോകണ്ടേ??.. jacket thermals hoodies shirt gloves head cap..
ഇതില്‍ ഏതേലും ഒന്നു മറന്നാല്‍ കട്ട പോക..
എന്നാല്‍ ഇതും ഒരു ജീവിതമല്ലേ??..
മദ്രാസിലെ ഒടുകാതെ ചൂടില്‍ നിന്നും stockholmലെ ഒടുക്കത്തെ തണുപ്പ്..
മഞ്ഞു ആദ്യം കണ്ടപ്പോള്‍ ഒരു കുട്ടിയുടെ അകംഷയയിരുന്നു
പിന്നെ ഓര്‍ത്തു ഇനി എന്നും ഇതു തന്നെ അല്ലെ കാണാന്‍ പോകുനത്
പുറത്തോട്ട് ഇറങ്ങി കൊറച്ചു സമാനം മേടിക്കാം എന്നും വിചാരിച്ചു ഇറങ്ങി
അതും നമ്മുടെ സാദ ഷൂ ഇട്ടോണ്ട്..
അധ്യ  സ്റെപ്പു എടുത്തു വച്ചതും "ഡിം" ദ കിടക്കുന്നു താഴെ
പിന്നെ ആണ് മനസിലായത് ഗ്രിപ്പ് കുറഞ്ഞു തുടങ്ങി എന്ന്..
നമ്മുടെ  നാട്ടില്‍ ചാപ്പലും കൂതറ പാന്റും ഇട്ടു നടന്നാല്‍ മതിയായിരുന്നു
ഏതൌ മാതിരി യുദ്ധത്തിനു പോകുന്ന പോലെ .. കുപ്പായം തൊപ്പി കൈ ഉറ മാടന്‍ ഷൂ ...ഹൊ  ...
എന്തായാലും ജീവിതം കുറച്ചേറെ പാഠങ്ങള്‍ നല്കുനുണ്ട്
പുതിയ ശീലങ്ങള്‍ .പുതിയ അനുഭവങ്ങള്‍ .. പുതിയ സുഹൃത്തുകള്‍ ..പുതിയ രീതികളും..
ഞാന്‍ കൈ വച്ച് ചോറ് തിന്നിട്ടു നാള്‍ കൊറേ ആയി.. ഇപ്പോള്‍  spoon & Fork.. അതല്ലേ ഇവിടെ പാടുല്..അത് കൊണ്ട് കൊറച്ചു ഗുണങ്ങള്‍ ഉണ്ട്.. തിന്നാന്‍  ഉള്ള മേനെകേട്‌ കാരണം കോറചെ  തിന്നു hihi...

പഠിത്തം  . വെശക്കുന്നു.. തീറ്റ ... ഉറക്കം... facebook..youtube.skype..ഉറക്കം ...
അങ്ങനെ ഈ ദിവസവും അവസാനിച്ചു ....

Saturday, October 9, 2010

പ്രണയനൊമ്പരം

എന്‍റെ പ്രിയതമേ നിന്നെ പിരിഞ്ഞ നാള്‍ മുതല്‍
ഞാന്‍ ഓര്‍മതന്‍ കളിത്തൊട്ടില്‍ ആട്ടി കളിക്കും
മൃദു മര്മാരമായി
നിനക്ക് ബദലായി പലരും വന്നു മാഞ്ഞു
നിന്നെ പുനര്‍ജനിപ്പികാന്‍ ഉള്ള
കഴിവ് എനിക്ക് നീ തന്നില്ല ദൈവമേ
നിന്റെ ഓര്‍മ്മകള്‍ എനെ വേട്ടയാടുന്നു
നീ എന്നില്‍ അലിഞ്ഞു ചേരുമ നിമിഷങ്ങള്‍
എന്നെ പുളകം കൊള്ളിക്കുന്നു
പകലെന്നോ രാത്രിയെന്നോ എന്നിലാതെ
ഞാന്‍ നിന്നെ സ്നേഹിച്ചു
ഞാന്‍ വളര്നത് നിന്നിലൂടെ അല്ലെ സഖി
എന്നിട്ടും എന്തിനു എന്തിനു നീ എന്നെ വിട്ടു പിരിഞ്ഞു
സഖി..ഒരു വാക് മിണ്ടാതെ ഒരു കാറ്റായി നീ മറഞ്ഞു
നിനകായി ഞാന്‍ പലരെയും വെട്ടി മാറ്റി
സുഹൃത്തുകളുടെ വാക്കുകള്‍ ഞാന്‍ വേലകൊണ്ടില്ല
അവര്‍ എന്നെ നിന്നില്‍ നിനകത്താന്‍ നോക്കി
അതും ഞാന്‍ ഗവ്നിച്ചില്ല


എങ്കിലും എന്‍റെ "മസാല ദോശ "
നിന്നെ ഞാന്‍ എങ്ങനെ മറക്കും
സാമ്പാറും കൂട്ടി എന്‍റെ നാവില്‍ നീ അലിഞ്ഞു ചെര്നത്
ഓര്‍ത്തു ഞാന്‍ വിതുമ്പുന്നു
ആരെങ്കിലും എനികൊരു മസാല ദോശ മേടിച്ചു തരുമോ??...

Saturday, October 2, 2010

ഓര്‍മ്മകള്‍.......

ജീവിതത്തില്‍ മറക്കുവാന്‍ പറ്റാത്ത കാലഖട്ടമാണ് കോളെജ് ജീവിതം
അതിന്റെ സ്മരണകള്‍ എന്നും ഒരു കെടാവിളക്കായി മനസ്സില്‍ തെളിഞ്ഞു നില്‍ക്കും
പുതിയ ശീലങ്ങളും കൂടുകാരും എല്ലാം കൂടി എന്നിലെ ഒരു വ്യക്തി പുറത്തേക്കു ചാടി വരുന്ന ഒരു കാലഖട്ടം.
ഈ ഡയലോഗ് എല്ലാം സ്ഥിരം എല്ലാരും അടികുനതാണ് എന്നാലും എനിക്കും ഇല്ലേ ആഗ്രഹം..
ഇനി ഇതു കൊറച്ചു സഹിച്ചേ പറ്റുള്ളൂ കേട്ടോ ...

പുതിയ വിദ്യാര്‍ത്ഥിയുടെ വേഷം അണിഞ്ഞു വീണ്ടും ക്ലാസ്സ്മുറികളുടെ വരാന്തയില്‍ കൂടി അന്ധിച്ചു പായുമ്പോ ഈ സ്മരണകള്‍ എനികൊരു ഫ്ലാഷ്ബാക്ക് നല്‍കുന്നു.മധുരമായൊരു ഫ്ലാഷ്ബാക്ക്.അന്നത്തെ പാള കൃതാവും മുഷിഞ്ഞ പഴയ ഷര്‍ട്ടും ഓണക്ക ചാപ്പലും എല്ലാം മാറി ഇപ്പൊ അടിടസിന്റെ ഹൂടിയും ലീയുടെ ജീന്‍സും എല്ലാം ഇട്ടൊരു പുതിയ ഭാവം.എന്നിരുനാലും ഞാന്‍ ആ പഴയ കുപ്പയാതെ ഇപ്പോളും സ്നേഹിക്കുന്നു അതിനു എന്റെ കോളേജിന്റെ മണമുണ്ട് എന്‍റെ കൂടുകാരുടെ തെറിവിളിയുടെ പ്രകംബനമുണ്ട് .നാട്ടില്‍ അതും വളര്‍ന്ന തിരുവനതപുരം നഗരത്തില്‍ നാല് വര്ഷം അര്മാധിച്ചത് പോലെ വേറെ എങ്ങും പറ്റില.ഇവിടുത്തെ നടുവിരിയന്‍ ചരക്കുകള്‍ എന്‍റെ ഉറക്കം കെടുത്തുന്നു എന്നത് ഒരു വാസ്തവം ആണെങ്കില്‍ പോലും , അതൊരു താല്‍കാലികമായ വികാരമായി മാത്രമേ എനിക്ക് തോന്നിടുല്ലു.സുപെര്‍മര്കറ്റില്‍ സാദനം മേടിക്കാന്‍ കയറിയ അവസ്ഥ ആണത്. ഒരെണം അല്ലേല്‍ മറ്റൊന്(hihi).
സ്വര്‍ണം കൊണ്ടുള്ള കൂട്ടില്‍ അടച്ചാലും ബന്ധനം ബന്ധനം തന്നെ എന്നാ പറഞ്ഞ പോലെയാണ് . എത്ര നല്ല സ്ഥലമായാലും സ്വന്തം രാജ്യം പോലെ ആകില.അവിടുത്തെ സ്വാതന്ത്ര്യം ഇവിടെ കിട്ടില.എപ്പോലന്നു പാസ്പോര്‍ട്ട്‌ കാണിക്കുന്ന അവസ്ഥ എന്നറിയില്ല .പഴയ വിദ്യര്ധിയില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവം അന്ന് ഇപ്പോള്‍.പ്രായമാകുനത് കൊണ്ടാന്നോ എന്തോ പഴയ ആ ഒരു ഇതില പഠിക്കാന്‍ . അന്നത്തെ ആ ഒരു അലമ്പും തെറിവിളിയും കൂവലും തിരക്കഥയും എല്ലാം ഞാന്‍ ഇവിടെ മിസ്സ്‌ ചെയ്യന്നു .എവിടെ മലയാളത്തില്‍ skit ഇറക്കിയാല്‍ ആര്ക് മനസിലാവാന്‍.എവിടെ ഇപ്പൊ പള്ളിയില്‍ അച്ഛന്റെ വേഷമണിഞ്ഞ കുറുക്കന്‍ ആയിട്ടാണ് എന്‍റെ നടപ്പ്. പുറമേ മാന്യന്‍ അകത്തോ ഞാന്‍ അത് പറയുന്നില .
പഴയ ആ ഒരു തോലികട്ടി ഇപ്പോള്‍ ഉണ്ടായിരുന്ണേല്‍ ഈ ഒടുകാതെ തണുപ്പിനെ എങ്കിലും അതിജീവിക്കാമായിരുന്നു.എടൊ ഒരു നിമിഷത്തെ ചപലമായ ചിണ്ട മൂലം സ്റ്റേജില്‍ കയറി തകര്‍ത്താടി .പൊളിഞ്ഞ വീഴാത്തത് സംഘാടകരുടെ ഭാഗ്യം.ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നതു ആ judgeഇന്റെ അവസ്ഥ ആണ് .

ഹൃദയം വീക്ക്‌ ആയിട്ടുളവര്‍ ദയവു ചെയ്തു ഇത് കാണരുത്
മറക്കുവാന്‍ പറ്റാത്ത മറ്റൊനന്നു സ്കിറ്റ് ഫൈനല്‍ ഇയര്‍
അത് അപ്‌ലോഡ്‌ ചെയ്യാന്‍ ഗൂഗിളും മേടകാഫെയും പോലും അനുവധിക്കുനില്ല അത് കൊണ്ട് കൊറച്ചു സ്നാപ്സ്‌ മാത്രം ഇടാം

രാജമ്മ നമ്മുടെ നായികാ

പാവം കാണികള്‍ പാവം ജഡ്ജ്




ലേറ്റ് ആയി വണ്ടാലും ലേറ്റസ്റ്റ് ആയി വരുവെന്‍ അതാണ്ട റോയല്‍ MEXX
പുതിയൊരു ശീലമായ ഈ ബ്ലോഗിങ്ങും എനിക്ക് കോളേജ് ജീവിതം നല്‍കിയ സമ്മാനം ആണ് എന്‍റെ പഴബ്ലോഗിലെ എനിക്ക് ഇഷ്ടപെട്ട കൊറച്ചു ലിങ്കുകള്‍ ഞാന്‍ ഇതാ ഇടുന്നു
1.ലടീസ് ആണ് സൂക്ഷിക്കുക
2.സുന്ദരന്റെ engiകമ്മല്‍
3.2020
4.ഞാന്‍

ഭാഷ മംഗ്ലിഷ്‌ ആണ് വായിച്ചെടുക്കാന്‍ കൊറച്ചു ബുദ്ധിമുട്ടും.
എന്റെ പുതിയൊരു ഉദ്യമം ഞാന്‍ കഴിഞ്ഞ ഏപ്രിലില്‍ തുടങ്ങി അവസനിപിക്കാതെ വചെക്കുന്നു ഇത് വരെ ചെയ്തതിന്റെ ഒരു trailer

A tribute - The best home videos are here

LinkWithin

Related Posts with Thumbnails