പേജുകള്‍‌

Friday, March 9, 2012

അപ്രിയതമ...

ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു ദുഖമാടക്കാന്‍..
ഞാന്‍ അത് കേട്ടു...
അവള്‍ എന്നോട് പറഞ്ഞു അട്ടഹസികതിരിക്കാന്‍
ദുഃഖം തോന്നിയെങ്കിലും ഞാന്‍ അതും കേട്ടു ...
കോപിക്കരുത് എന്നവള്‍ പറഞ്ഞപ്പോള്‍.
ഞാന്‍ അത് ശാന്തനായി കേട്ടു..
എന്നോട് തര്‍ക്കികാന്‍ വരരുത് എന്നവള്‍ പറഞ്ഞപ്പോള്‍
ഞാന്‍ അത് കേട്ടു തലയാട്ടി...
തന്നോടോത് കരയാതെ തന്‍റെ കൂടെ ചിരിക്കാതെ  
നിര്‍വികാരനായി വായും മൂടി നില്‍കുന്ന എന്നെ നോക്കി
അവള്‍ സലാം പറഞ്ഞപ്പോള്‍ ...ഒന്ന് വേദനിച്ചെങ്കിലും ...
പിന്നീടു അതൊരു സന്തോഷമായി സമാധാനമായി ..
എനിക്കിനി കരയാം
എനിക്കിനി മനസ് തുറന്നു ചിരിക്കാം
എനിക്കിനി ചൂടാകാം
എനിക്കിനി തല്ലുണ്ടാകാം
അത് കണ്ടവള്‍ തിരിച്ചു വന്നേക്കാം..
കാരണം എന്‍റെ സമാധാനം അവള്‍ക്കെന്നും അപ്രിയമായിരുന്നു ...  
 

No comments:

Post a Comment

LinkWithin

Related Posts with Thumbnails